വരണ്ട ചർമ്മം അകറ്റാൻ ചില പൊടിക്കൈകൾ പരിചയപ്പെടാം.
1. റോസ് വാട്ടർ, ഗ്ലീസറിൻ എന്നിവ ഒരുപോലെ എടുത്ത് മിക്സ് ചെയ്തു പുരട്ടുക.
2. ഒലീവ് ഓയിൽ കുളിക്കുന്നതിന് മുമ്പ് പുരട്ടി ഒരു പത്ത് മിനിറ്റ് കഴിഞ്ഞതിന് ശേഷം കുളിക്കുക.
3. കുളിച്ച് തുടച്ച ശേഷം ചർമ്മം ഉണങ്ങുന്നതിനു മുമ്പായി ചെറുതായി ചൂടാക്കിയ വെളിച്ചെണ്ണ പുരട്ടുക.
സോപ്പിന്റെ ഉപയോഗത്തിന്റെ കാര്യത്തില്‍ യാതൊരു വിധ നിയന്ത്രണവും ഇല്ലെങ്കില്‍ ചര്‍മ്മത്തിന്റെ മൃദുത്വം ഇല്ലാതാവുകയും വരണ്ടതാവുകയും ചെയ്യുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ സ്വാഭാവിക മൃദുത്വത്തേയും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ വളരെയധികം ശ്രദ്ധിക്കണം. സോപ്പില്‍ അടങ്ങിയിട്ടുള്ള കെമിക്കലുകള്‍ പലപ്പോഴും ചര്‍മ്മം വരണ്ടതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക