ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ചില സന്ദർഭങ്ങളിൽ ഇൻസുലിൻ കുത്തിവയ്പ്പ് ആവശ്യമാണ്. ഇൻസുലിൻ ഇല്ലാതെ ടൈപ്പ് 2 പ്രമേഹം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ആറ് കാര്യങ്ങൾ ഇവയാണ്.
ജീവിതശൈലി മാറ്റുക: ടൈപ്പ്-2 പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും സമീകൃതാഹാരം കഴിക്കുകയും വേണം. പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാൽ ജീവിതശൈലിയിൽ മാറ്റം വരുത്തേണ്ടതുണ്ട്. നിങ്ങളുടെ നിലവിലെ ഭാരവും ഉയരവും അനുസരിച്ച്, ശരീരഭാരം കുറയ്ക്കുക.
സമീകൃതാഹാരം കഴിക്കുക: രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകളില്ലാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണ്. പഞ്ചസാരയും കാർബോഹൈഡ്രേറ്റും കുറവുള്ള പഴങ്ങൾക്കും പച്ചക്കറികൾക്കും മുൻഗണന നൽകണം.
പ്രമേഹ ചികിത്സയ്ക്കും കുറഞ്ഞ രക്തസമ്മര്‍ദ്ദത്തിനും മാവിലകള്‍ ഇങ്ങനെ ഉപയോഗിച്ചു നോക്കൂ
വ്യായാമം: കുറഞ്ഞത് 30-40 മിനിറ്റെങ്കിലും ദിവസവും വ്യായാമം ചെയ്യണം. നടത്തം, ജോഗിങ്, നീന്തൽ അല്ലെങ്കിൽ സൈക്ലിങ് എന്നിവയിൽ ഏർപ്പെടുക. ശരീരഭാരം കുറയ്ക്കാനും കലോറി ഇല്ലാതാക്കാനും വ്യായാമം സഹായിക്കുന്നു.
പുകയില ഉപേക്ഷിക്കുക: പുകവലിയും പുകയില ഉപയോഗവുമാണ് പ്രമേഹത്തെ സംബന്ധിച്ചിടത്തോളം ശരീരത്തിന്റെ ഏറ്റവും വലിയ ശത്രുക്കൾ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ കുറിച്ച് അറിയുമ്പോൾ തന്നെ പുകവലി നിർത്തുക.
നല്ല ഉറക്കം: മതിയായതും തടസ്സമില്ലാത്തതുമായ ഉറക്കം പല രോഗങ്ങളെയും അകറ്റി നിർത്താൻ സഹായിക്കുന്നു. വിവിധ അവയവങ്ങൾ ശരിയായി പ്രവർത്തിക്കാൻ എല്ലാ ദിവസവും കുറഞ്ഞത് 8-9 മണിക്കൂറെങ്കിലും ഉറങ്ങണം.
മരുന്നുകൾ പതിവായി കഴിക്കുക: ജീവിതശൈലി മാറ്റങ്ങൾക്ക് പുറമേ, ടൈപ്പ് 2 പ്രമേഹത്തിന് നിർദേശിക്കുന്ന മരുന്നുകൾ കഴിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ അവ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക