പലപ്പോഴും സൗന്ദര്യത്തിനും ബേക്കിംഗ് സോഡ മികച്ചതാണ്. അതിനായി ആദ്യം തലമുടി നനച്ച ശേഷം അല്പം ബേക്കിംഗ് സോഡ തലയില്‍ തിരുമ്മുക. ഷാംപൂ ഉപയോഗിക്കാതെ തല കഴുകുക.
ബേക്കിംഗ് സോഡ ഫംഗസിന്റെ വളര്‍ച്ച സാവധാനമാക്കുകയും മുടി ശുദ്ധിയാക്കുകയും ചെയ്യും. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല മുടിക്ക് നല്ല ആരോഗ്യവും നല്‍കുന്നതിന് സഹായിക്കുന്നു.
കറിക്ക് മാത്രമല്ല കേശസംരക്ഷണത്തിനും ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതിനായി അല്പം ഉപ്പ് തലയില്‍ വിതറുക. തുടര്‍ന്ന് വൃത്താകൃതിയില്‍ സ്ക്രബ്ബ് ഉപയോഗിക്കുന്നത് പോലെ തല മസാജ് ചെയ്യുക.
ദിവസവും എള്ളെണ്ണ തേച്ച് കിടന്നാലുള്ള ഗുണങ്ങള്‍ എന്തൊക്കെയെന്ന് അറിയാമോ ?
ഇത് തലയോട്ടി വൃത്തിയാക്കുകയും മുടിക്ക് ആകര്‍ഷകത്വം നല്‍കുകയും ചെയ്യും. തുടര്‍ന്ന് ഷാംപൂ ഉപയോഗിച്ച് കഴുകാം. ഉപ്പിന്റെ വെള്ളം തളിച്ച് മുടി നല്ലതു പോലെ മസ്സാജ് ചെയ്യുന്നത് നല്ലതാണ്.
ഇത് ആരോഗ്യമുള്ള കരുത്തുള്ള മുടി നല്‍കുന്നതിന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള കേശസംരക്ഷണ പ്രതിസന്ധികളേയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു ഉപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക