ഒരു കാരണവശാലും സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കുന്ന പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേന്ദ്രത്തിന്റെ അനുമതി കിട്ടിയാല്‍ ഉടന്‍ പ്രാവര്‍ത്തികമാക്കും.
സി പി എമ്മിനോ ഇടതു പക്ഷ ജനാധിപത്യ മുന്നണിക്കോ അക്കാര്യത്തില്‍ സംശയമില്ല. കേരളത്തിന്റെ 50 വര്‍ഷത്തിനപ്പുറത്തെ വികസനം ഉറപ്പു വരുത്തുന്നതാണ് സില്‍വര്‍ ലൈനെന്നും ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സി കെ ശ്രീധരനെ പോലൊരു കോണ്‍ഗ്രസ് നേതാവ് സിപി എമ്മിലേക്ക് വന്നത് വിപ്ലവകരമായ തീരുമാനത്തിന്റെ ഭാഗമെന്ന് എം വി ഗോവിന്ദന് പറഞ്ഞു . സുധാകരന്റെ ആര് എസ് എ അനുകൂല നിലപാട് വ്യക്തിപരമായ നിലപാടായി കാണരുതെന്നും.
കോണ്‍ഗ്രസില്‍ നിന്ന് എപ്പോള്‍ വേണമെങ്കിലും ബി ജെ പി- ആര് എസ് എസിലേക്ക് ചേക്കേറാന്‍ സൗകര്യമുണ്ടെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക