Home ASTROLOGY അശ്വതി നാളുകാര്‍ക്ക് സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. വ്യക്തിത്വ വികസനത്തിനു വിട്ടുവീഴ്ചയ്ക്കു...

അശ്വതി നാളുകാര്‍ക്ക് സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. വ്യക്തിത്വ വികസനത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാകും; ഭരണി നാളുകാര്‍ക്ക് വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു തുടങ്ങും; അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് ഈ ആഴ്ച്ച എങ്ങനെയെന്ന് അറിയാം

വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.

എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?

അശ്വതി നാളുകാര്‍ക്ക് സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. വ്യക്തിത്വ വികസനത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാകും.

ഭരണി നാളുകാര്‍ക്ക് വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു തുടങ്ങും. അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് ഈ ആഴ്ച്ച എങ്ങനെയെന്ന് അറിയാം.

അശ്വതി

സഹപ്രവർത്തകരുടെ സഹകരണമുണ്ടാകും. മാതാപിതാക്കളെ അനുസരിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും. വ്യക്തിത്വ വികസനത്തിനു വിട്ടുവീഴ്ചയ്ക്കു തയാറാകും.

ഭരണി

വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. അവഗണിക്കപ്പെട്ട കാര്യങ്ങൾ പരിഗണിച്ചു തുടങ്ങും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും.

കാർത്തിക

മംഗളകർമങ്ങൾക്കു നേതൃത്വം നൽകും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരമുണ്ടാകും. അനുബന്ധ ഭൂമി മോഹവില കൊടുത്തു വാങ്ങുവാൻ തീരുമാനിക്കും.

രോഹിണി

പുത്രിക്ക് ഉപരിപഠനത്തിനനുസരിച്ച ഉദ്യോഗം ലഭിച്ചതിനാൽ ആശ്വാസമാകും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും.

മകയിരം

സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഗൃഹനിർമാണം പുനരാരംഭിക്കും. വ്യവസ്ഥകൾ പാലിക്കും.

തിരുവാതിര

വ്യാപാര വ്യവസായ മേഖലകളിൽ ഉണർവ് അനുഭവപ്പെടും. സഹോദര സഹായഗുണത്താൽ മകളുടെ വിവാഹം മംഗളമായി നടത്തും. ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.

പുണർതം

ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും. സ്ഥാപനത്തിന്റെ നിലനിൽപിനായി ഉദാസീനരായ ഉദ്യോഗസ്ഥരെ പിരിച്ചുവിടും.

പൂയം

അലസതാ മനോഭാവത്താൽ അർഹമായ അംഗീകാരം ലഭിക്കാതെ വരും. മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വത പരിഹാരം നിർദേശിക്കുവാൻ സാധിക്കും.

ആയില്യം

സാമ്പത്തികലാഭം വർധിക്കും. സൽക്കർമങ്ങൾക്കായി പണം ചെലവാക്കും. വ്യവഹാരത്തിൽ വിജയമുണ്ടാകും. വിജ്ഞാനം ആർജിക്കുവാൻ അവസരമുണ്ടാകും. സമയബന്ധിതമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.

മകം

വിദേശത്ത് നല്ല ഉദ്യോഗം ലഭിക്കും. കാർഷിക മേഖലയിൽനിന്ന് ആദായം വർധിക്കും. ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തിക സഹായം നൽകും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കും.

പൂരം

അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും. സഹപാഠികളെ കാണുവാനും ഗതകാല സ്മരണകൾ പങ്കുവയ്ക്കുവാനും അവസരമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും.

ഉത്രം

വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തും. കുടുംബസംരക്ഷണ ചുമതല ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. പിതാവിന് ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും.

അത്തം

സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും.

ചിത്തിര

പണം കടം കൊടുക്കരുത്. ജാമ്യം നിൽക്കരുത്. ദാമ്പത്യ സൗഖ്യവും ബന്ധുജന പ്രീതിയും ഉണ്ടാകും. ഊഹക്കച്ചവടത്തിൽ ലാഭം കുറയും

ചോതി

വ്യാപാര വിപണന മേഖലകളിൽ നേട്ടമുണ്ടാകും. ആഗ്രഹങ്ങൾ സഫലമാകും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. മേലധികാരികളുമായോ ഉന്നതന്മാരുമായോ വാക്കുതർക്കത്തിനു പോകരുത്.

Also Read :   ഓപ്പറേഷൻ താമരയെന്ന് സംശയം; ഐപിഎഫ്ടി നേതാക്കൾ ഫോൺ എടുക്കുന്നില്ലെന്ന് പ്രദ്യോത് ബിക്രം

വിശാഖം

സൗഹൃദ സംഭാഷണത്താൽ മകന്റെ വിവാഹത്തിന് നല്ല ആലോചനകൾ വന്നുചേരും.

അനിഴം

വർഷങ്ങൾക്കു മുൻപു ലഭിച്ച ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ദാമ്പത്യ സൗഖ്യവും ബന്ധുജന പ്രീതിയും ഉണ്ടാകും. വിദേശത്തുള്ളവർക്കു ജോലിമാറ്റം ലഭിക്കുന്നതിനാൽ ജന്മദേശത്ത് വരുവാൻ സാധിക്കും.

തൃക്കേട്ട

കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യം വേണ്ടിവരും. പഠിച്ച വിഷയങ്ങൾ കൃത്യതയോടുകൂടി എഴുതുവാൻ സാധിക്കും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കും.

മൂലം

ശ്രേയസ്സുകുറവായതിനാൽ ഗൃഹം വിൽക്കുവാൻ തീരുമാനിക്കും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ ഈശ്വരാരാധനകളാൽ സാധ്യമാകും. ബൃഹത് സംരംഭങ്ങളിൽ നിന്നും തൽക്കാലം പിന്മാറും

അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്  കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യങ്ങൾ ഭാഗികമായി ശരിയാകാം; മേടം മുതല്‍ മീനം വരെ ഇന്ന്‌

പൂരാടം

ചെലവ് വർധിക്കും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കൃഷി സമ്പ്രദായം ആവിഷ്കരിക്കും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുവാൻ സാധിക്കും.

ഉത്രാടം

സുവ്യക്തമായ നിലപാട് സർവാദരങ്ങൾക്കും വഴിയൊരുക്കും. പകർച്ചവ്യാധി പിടിപെടും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും.

തിരുവോണം

കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യതയും ഉണ്ടാകും. ഉപകാരം ചെയ്തുകൊടുത്തവരിൽ നിന്ന് വിപരീത പ്രതികരണം ഉണ്ടാകും.

അവിട്ടം

ജീവിതപങ്കാളിയുടെ നിർദേശങ്ങൾ സ്വീകരിക്കുന്നത് ഗുണകരമാകും. സുഹൃത്തിന്റെ അശ്രാന്തപരിശ്രമത്താൽ വിവാഹത്തിനു തീരുമാനമാകും. പരിചിതമായ മേഖലയാണെങ്കിലും പണം മുടക്കുന്നതിനു മുൻപ് വിദഗ്ധോപദേശം തേടണം.

ചതയം

ജന്മനാട്ടിലെ ആരാധനാലയത്തിൽ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ചില ആചാരാനുഷ്ഠാനങ്ങൾ ശീലിക്കുവാൻ തയാറാകും. തൊഴിൽ മേഖലകളിൽ പുതിയ ആശയം ഉദിക്കും.

പൂരുരുട്ടാതി

അശ്രാന്തപരിശ്രമത്താൽ മാർഗതടസ്സങ്ങൾ നീങ്ങും. നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതിചലനം സംഭവിക്കും. ദേഹക്ഷീണം വർധിക്കും. ഈശ്വര പ്രാർഥനകളാൽ ആശ്വാസമുണ്ടാകും.

ഉത്തൃട്ടാതി

പരീക്ഷണ നിരീക്ഷണങ്ങളിൽ പരാജയം സംഭവിക്കും. പരീക്ഷയിൽ വേണ്ട രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. ഗൃഹനിർമാണ പ്രവർത്തനങ്ങൾക്ക് കാലതാമസം നേരിടും.

രേവതി

തൊഴിൽപരമായി ഉദ്ദേശ്യ ലക്ഷ്യം കൈവരിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. ഉപരിപഠനത്തിന്റെ അന്തിമഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും.