വിറ്റാമിൻ സിയുടേയും ഫൊളേറ്റുകളുടേയും കലവറയാണ് ബ്രൊക്കോളി. ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
ബ്രൊക്കോളിയിലെ ആന്റിഓക്സിഡന്റുകൾക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ അർബുദത്തെ പ്രതിരോധിക്കാനും കഴിയും. കൂടാതെ ബ്രൊക്കോളിയിൽ മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ് തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.
ആഴ്ചയിൽ മൂന്നോ നാലോ തവണ ബ്രൊക്കോളി കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ആസ്ത്മ, അർബുദം എന്നിവയെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നു.
സൾഫർ ധാരാളം അടങ്ങിയിരിക്കുന്നതു കൊണ്ട് സന്ധിവാതത്തെ പ്രതിരോധിക്കാൻ ബ്രൊക്കോളിക്ക് സഹായിക്കാനാവും. ബ്രൊക്കോളി കൊണ്ടുള്ള വിഭവങ്ങൾ പരമാവധി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക