വീടിന്റെ ടെറസിൽ നിന്ന് വീണ് ഗൃഹനാഥൻ മരിച്ചു. പട്ടാമ്പി വിളയൂരിലാണ് സംഭവം. വിളയൂർ കണ്ടേങ്കാവ് ചിറത്തൊടി അബ്ദുൽ മജീദാണ് (60) മരിച്ചത്. വീടിന്റെ രണ്ടാം നിലയിൽ പെയിൻ്റിംഗ് ജോലി ചെയ്യുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു.
മലപ്പുറം പട്ടിക്കാട് റെയിൽവേ ഗേറ്റിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു
ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പാണ് മജീദ് വിദേശത്ത് നിന്നും അവധിക്ക് നാട്ടിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക