അപര്‍ണ ബാലമുരളി നായികയായി എത്തുന്ന ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ‘കാപ്പ’ ഡിസംബർ 22ന് തിയറ്ററുകളിൽ .
ചിത്രത്തിന്റേതായി നേരത്തെ പുറത്തുവന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റേതായി പുറത്തുവന്ന പുതിയ സ്റ്റില്ലാണ് ശ്രദ്ധനേടുന്നത്.
പൃഥ്വിരാജ് അവതരിപ്പിക്കുന്ന ‘കൊട്ട മധു’ എന്ന കഥാപാത്രത്തിന്റെ സ്റ്റില്ലാണ് പുറത്തുവന്നിരിക്കുന്നത്. കൊട്ട മധുവായി പരകായ പ്രവേശനം നടത്തിയ പൃഥ്വിരാജ് തീഷണതോടെ നോക്കുന്ന സ്റ്റില്ലിൽ കാണാനാകും. പൃഥ്വിരാജ് തന്നെയാണ് ഫോട്ടോ പുറത്തുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക