പ്രധാന ചേരുവ
1 കപ്പ് തിളപ്പിച്ച വെള്ളക്കടല
1 കപ്പ് അരിഞ്ഞ onion
1 കപ്പ് അരിഞ്ഞ തക്കാളി
1/2 ടീസ്പൂണ്‍ മല്ലിപ്പൊടി
1 ടേബിള്‍സ്പൂണ്‍ ചന മസാല പൗഡര്‍
1 ടീസ്പൂണ്‍ മുളകുപൊടി
1 ടീസ്പൂണ്‍ ചാറ്റ് മസാല
1 ടീസ്പൂണ്‍ ഇഞ്ചി പേസ്റ്റ്
1 ടീസ്പൂണ്‍ അരിഞ്ഞ പച്ചമുളക്
2 ടീസ്പൂണ്‍ നാരങ്ങയുടെ കഷ്ണങ്ങള്‍
പതം വരുത്തുന്നതിനായി
3 ടേബിള്‍സ്പൂണ്‍ എണ്ണ
അലങ്കരിക്കുവാന്‍
ഉള്ളി
ആവശ്യത്തിന് ആലൂ ബുജിയ
ഒരു പാന്‍ ചൂടാക്കി എണ്ണ ചേര്‍ക്കുക. എണ്ണ ചൂടാകുമ്പോള്‍ സവാള ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക. ഉള്ളി വഴന്നു വന്നാല്‍ ഇതിലേയ്ക്ക് മല്ലിപ്പൊടി, മുളക് പൊടി, ചോലെ മസാല എന്നിവ ചേര്‍ത്ത് വഴറ്റുക. ഇനി അരിഞ്ഞു വെച്ച ഇഞ്ചിയും തക്കാളിയും ചേര്‍ക്കാം. കടല വേവിച്ച വെള്ളം ഒരല്പം ചേര്‍ക്കുക. (കടല വേവിക്കുമ്പോള്‍ വെള്ളത്തില്‍ ഒരല്പം ഉപ്പ് ചേര്‍ക്കുക.) എല്ലാ ചേരുവകളും നന്നായി ഇളക്കുക. ഇനി വേവിച്ച കടല ചേര്‍ക്കാം. കടല ചെറുതായൊന്ന് ഉടച്ചെടുക്കുക. ഇനി ഇത് ഇടത്തരം തീയില്‍ ഒരു അഞ്ച് മിനിറ്റ് വേവിക്കുക. മസാല എല്ലാം കടലയില്‍ പിടിച്ച് നല്ലതുപോലെ ഡ്രൈ ആയി വരണം. ഇതിലേയ്ക്ക് ഒരല്പം ചാട്ട് മസാല ചേര്‍ക്കുക. ഇത് ഒരു പാത്രത്തിലേക്ക് വിളമ്പാം. സവാള അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ആലൂ ഭുജിയ എന്നിവ ചേര്‍ത്ത് അലങ്കരിച്ച ശേഷം ലഘു ഭക്ഷണമായി കഴിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക