നഖങ്ങൾ നീട്ടി വളർത്തുന്നത് ഇഷ്ടമുള്ളവരാണ് നമ്മൾ.നഖങ്ങള്‍ ഷേയ്പ്പ് ചെയ്ത് നെയിൽ പോളിഷ് ഇട്ട് ഭംഗിയായി വെയ്ക്കുന്ന. ഇത്രയും സൂക്ഷിച്ച് വളർത്തിയിട്ട് നഖം ഒടിഞ്ഞുപോകുന്നത് വളരെ കഷ്ടമുള്ള കാര്യമാണ്. നഖങ്ങളെ ആരോഗ്യത്തോടെ വളര്‍ത്തിയെടുക്കാന്‍ ചില പൊടിക്കൈ ഇതാ.
നല്ല നീളത്തില്‍ നഖങ്ങള്‍ വളര്‍ത്തുന്നത് നഖത്തിന് നല്ലതല്ല. ഇത് വേഗത്തില്‍ ഒടിഞ്ഞ് പോകുവാനും സാധ്യത കൂടുതലാണ്. അതിനാല്‍, നഖങ്ങളെ വെട്ടി ചെറിയ നീളത്തില്‍ ഷേയ്പ്പ് ചെയ്ത് നിലനിര്‍ത്തുന്നതാണ് എല്ലായാപ്പോഴും നല്ലത്. അടുപ്പിച്ച് നെയില്‍ പോളീഷ് ഇടാതിരിക്കുന്നതും നല്ലതായിരിക്കും.
വെള്ളത്തില്‍ കൈകള്‍ നിരന്തരം കഴുകികൊണ്ടിരുന്നാല്, ഇത് നഖം സോഫ്റ്റാക്കുന്നു. ഇത്തരത്തില്‍ നഖങ്ങള്‍ നിരന്തരം സോഫ്റ്റായിരുന്നാല്‍ വേഗത്തില്‍ മുറിഞ്ഞ് പോകുന്നതിന് സാധ്യതയുണ്ട്. ചിലര്‍ നഖം ഉപയോഗിച്ച് സാധനങ്ങള്‍ തുറക്കാന്‍ ശ്രമിക്കും. അതുപോലെ, എന്തെങ്കിലും സാധനങ്ങള്‍ പൊട്ടിക്കാന്‍ ശ്രമിക്കുന്നതെല്ലാം നഖങ്ങള്‍ ഉപയോഗിച്ചായിരിക്കും. ഇത്തരത്തില്‍ ചെയ്യുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക