പല രോഗങ്ങള്‍ക്കും പരിഹാരം യോഗയില്‍ ഉണ്ട്. യോഗ ശീലിച്ചവര്‍ക്ക് ഏത് രോഗത്തേയും എളുപ്പം മാറ്റാന്‍ സാധിക്കുന്നു. അത്തരത്തില്‍ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന യോഗയാണ് മാര്‍ജാരാസനം. നടുവേദനയ്ക്ക പരിഹാരമാണ് ഈ യോഗാസനം. ഇതു മാത്രമല്ല വേറെയും ഉണ്ട് ഗുണങ്ങള്‍
അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാര്‍ജാരാസനം. ഇടുപ്പിന് ചുറ്റുമുള്ള കൊഴുപ്പിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാനസിക സമ്മര്‍ദ്ദത്തേയും ഉത്കണ്ഠയേയും ഇല്ലാതാക്കുകയും ചെയ്യുന്നു. ഉയരം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു മാര്‍ജാരാസനം.
നട്ടെല്ല് വളയുകയും നിവരുകയും ചെയ്യുന്നതിനാല്‍ നടുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ നട്ടെല്ലിന് ബലം നല്കുന്നു. തോളുകള്‍ കരുത്തുള്ളതാക്കുന്നതിനും തോള് വേദനക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. മികച്ച ദഹനത്തിനും മാര്‍ജാരാസനം ചെയ്യുന്നത് നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക