എയിംസ് സെര്‍വറുകള്‍ക്ക് നേരെയുണ്ടായ റാന്‍സം വെയര്‍ ആക്രമണം നടത്തിയത് ചൈനയില്‍ നിന്ന്. സെര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്.
ഈ സെര്‍വറുകളിലെ ഡാറ്റ തിരിച്ചെടുത്തു . സിഎന്‍എന്‍-ന്യൂസ് 18 ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നവംബര്‍ 23 മുതൽ സെര്‍വറുകള്‍ നിലച്ചതോടെ എയിംസിലെ ഒ.പി വിഭാഗത്തിലേയും സാമ്പിള്‍ കളക്ഷന്‍ സേവനങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി.
രോഗികളുടെ വിവര ശേഖരണത്തിനും മറ്റുമായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്ററിന്റെ ഇ-ഹോസ്പിറ്റല്‍ സംവിധാനമാണ് എയിംസില്‍ ഉപയോഗിച്ചുവരുന്നത്.
സംവിധാനം പ്രവര്‍ത്തിക്കുന്ന സെര്‍വര്‍ തകരാറിലായതോടെ സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്, അപ്പോയിന്മെന്റ് സിസ്റ്റം പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക