ശൈത്യകാലത്ത് പല രോഗങ്ങളും നമ്മെ പിടിപെടുന്നു. കാരണം താപനില കുറയുന്നതിനനുസരിച്ച് സന്ധി വേദന വര്‍ദ്ധിക്കുന്നു. ചര്‍മ്മത്തിലെ വരള്‍ച്ച, എക്സിമ, എന്നിവയും മഞ്ഞുകാലത്ത് നമ്മെ അലട്ടുന്നു. അതിനാല്‍ പ്രതിരോധശേഷി വേണ്ടത് ആവശ്യമാണ്. തണുപ്പുകാലത്തെ ആരോഗ്യവും പ്രതിരോധശേഷിയും നിലനിര്‍ത്തുന്നതില്‍ ഭക്ഷണവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിനാല്‍ ഈ ഭക്ഷണങ്ങള്‍ തണുപ്പ്കാലത്ത് കഴിക്കാം
ശൈത്യകാലത്ത് ലഭ്യമാകുന്ന എല്ലാ ധാന്യങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. റാഗി നിങ്ങള്‍ക്ക് ശൈത്യകാലത്ത് ആവശ്യമായ ഊഷ്മളത നല്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും. നാരുകള്‍ അടങ്ങിയ റാഗി നിങ്ങളുടെ ദഹനം മെച്ചപ്പെടുത്തുകയും ഉറക്കമില്ലായ്മ, ഉത്കണ്ഠ, വിഷാദം തുടങ്ങിയ അവസ്ഥകള്‍ക്ക് പരിഹാരം കാണുകയും ചെയ്യുന്നു. ശൈത്യകാലത്ത് നട്സ് പതിവായി കഴിക്കുന്നത് നാഡീവ്യവസ്ഥ ശക്തമാക്കുകയും ഹൃദയത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ബദാം, വാല്‍നട്ട് എന്നിവ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന വൈറ്റമിന്‍ സി അടങ്ങിയ ഭക്ഷണമാണ് നെല്ലിക്ക. നെല്ലിക്ക കഴിക്കുന്നത് ശൈത്യകാലത്ത് അണുബാധകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. ഇഞ്ചിക്ക് ഓക്സിഡേറ്റീവ്, ആന്റി-ഇന്‍ഫ്ളമേറ്ററി ഗുണങ്ങളുണ്ട്. ഇത് മഞ്ഞുകാലത്ത് തൊണ്ടവേദനയെ സുഖപ്പെടുത്താന്‍ സഹായിക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി ഫലപ്രദമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക