ഹല്‍വ ഇഷ്ടമുള്ളവര്‍ക്ക് പ്രയപ്പെട്ടതായിരിക്കും അത്തിപ്പഴം ഹല്‍വ. ആരോഗ്യ ഗുണങ്ങള്‍ ഒരുപാട് ഉണ്ട് ഈ ഹല്‍വയില്‍. ഹല്‍വ തയ്യാറാക്കാം.
പ്രധാന ചേരുവ
250 ഗ്രാം കുതിര്‍ത്ത അത്തിപ്പഴം
പ്രധാന വിഭാവങ്ങള്‍ക്കായി
200 ഗ്രാം ഖോയ
ആവശ്യത്തിന് പഞ്ചസാര
4 ടേബിള്‍സ്പൂണ്‍ നെയ്യ്
3 എണ്ണം ഏലയ്ക്ക
1 എണ്ണം കറുവാപ്പട്ട
1 കപ്പ് ഉണങ്ങിയ പഴങ്ങളുടെ കൂട്ട്
ആവശ്യത്തിന് വെള്ളം
പാന്‍ ചൂടാക്കി നെയ്യ് ചേര്‍ക്കുക, കറുവപ്പട്ട, ഏലയ്ക്ക എന്നിവ ചട്ടിയില്‍ വഴറ്റുക, ഇതിലേയ്ക്ക് കുതിര്‍ത്ത അത്തിപ്പഴം കൂടി ചേര്‍ത്ത് എല്ലാ ചേരുവകളും 5 മിനിറ്റ് ഇടത്തരം തീയില്‍ ഇളക്കി വേവിയ്ക്കുക. അത്തിപ്പഴം മൃദുവായി മാറുന്നതുവരെ 10-15 മിനുട്ട് വേവിക്കുക. അതിലേയ്ക്ക് പഞ്ചസാര ചേര്‍ത്ത് എല്ലാ ചേരുവകളും നന്നായി ഇളക്കി കൊടുക്കാം. അത്തിപ്പഴം ഇളക്കുന്നതോടൊപ്പം ഉടച്ച് ചേര്‍ക്കാനും ശ്രദ്ധിയ്ക്കുക. ഇതിലെ ജലാംശം നീങ്ങുന്നതുവരെ ചെറിയ ചൂടില്‍ വഴറ്റണം. ഹല്‍വ പാത്രത്തില്‍ നിന്ന് വിട്ടുവരാന്‍ തുടങ്ങിയാല്‍, ഖോയ ചേര്‍ത്ത് നന്നായി ഇളക്കുക. 5 മിനിറ്റ് കൂടി പാകം ചെയ്യുക. ഹല്‍വ തണുക്കട്ടെ. ഹല്‍വ തണുത്ത ശേഷം ഉണങ്ങിയ പഴങ്ങള്‍ കൂടി ഇതിലേയ്ക്ക് ചേര്‍ക്കുക. ഹല്‍വ കഴിയ്ക്കാന്‍ തയ്യാര്‍! ഈ ഹല്‍വ ഒരു മാസത്തോളം റഫ്രിജറേറ്ററില്‍ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ സൂക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക