മുഖത്തിന്റെ സൗന്ദര്യം ശ്രദ്ധിക്കുന്നവർ പലരും കഴുത്തിന്റെ കാര്യം മറന്നു പോകാറുണ്ട്. കഴുത്തിനും സംരക്ഷണം നൽകിയാൽ മാത്രമെ കറുപ്പ് നിറം ഇല്ലാതാക്കാൻ സാധിക്കൂ. കഴുത്തിലെ കറുപ്പ് നിറം മാറ്റാൻ ചില വഴികളിതാ
ഉരുളക്കിഴങ്ങ് മിക്സിയില്‍ അടിച്ച് അതിന്റെ നീരെടുത്ത് അത് കഴുത്തിനു ചുറ്റും 15 മിനിട്ടോളം പുരട്ടി നിര്‍ത്തുക. പിന്നീട് നല്ലതു പോലെ തണുത്ത വെള്ളത്തില്‍ കഴുകിക്കളയാവുന്നതാണ്. പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്നു ഈ മാര്‍ഗം.
.ആര്യവേപ്പ് ഉണക്കി പൊടിച്ച ശേഷം വെര്‍ജിന്‍ വെളിച്ചെണണയില് യോജിപ്പിച്ച് തേയ്ക്കാവുന്നതാണ്.
ചര്‍മകാന്തി കൂട്ടാൻ പലരും കാപ്പി പൊടി ഉപയോഗിക്കാറുണ്ട്. കഴുത്തിലെയും കൈ കാല് മുട്ടുകളിലെയും കറുപ്പ് അകറ്റാനും കാപ്പി പൊടി കൊണ്ടൊരു പൊടി കൈയുണ്ട്. ഒരു സ്പൂണ്‍ കാപ്പി പൊടിയും അതേ അളവില്‍ പഞ്ചസാരയും എടുത്ത ശേഷം വെള്ളം അല്ലെങ്കില്‍ റോസ് വാട്ടര്‍ ഉപയോഗിച്ച് അധികം വെള്ളമാകാതെ സ്ക്രെബ് തയ്യാറാക്കാം. കഴുത്ത് തുടച്ച് വ്യത്തിയാക്കിയ ശേഷം ഈ സ്ക്രെബ് പുരട്ടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക