കെ എസ് രവീന്ദ്ര കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ച് ലൂസിഫര്‍ തെലുങ്ക് റീമേക്ക് ആയിരുന്ന ഗോഡ്ഫാദറിനു ശേഷം ചിരഞ്ജീവി നായകനാവുന്ന ചിത്രമാണ് വാള്‍ട്ടര്‍ വീരയ്യ . ശ്രുതി ഹാസന് നായികയാവുന്ന ചിത്രത്തില്‍ രവി തേജയും കാതറിന് ട്രെസയും മറ്റു രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ഇപ്പോൾ ഇതാ വാള്‍ട്ടര്‍ വീരയ്യയിലെ സോംഗ് എത്തി. നുവ്വു സീത വയ്ത്തേ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും സംഗീതം പകര്‍ന്നിരിക്കുന്നതും ദേവി ശ്രീ പ്രസാദ് ആണ്. ജസ്പ്രീത് ജാസും സമീര ഭരദ്വാജും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക