ഞങ്ങളുടെ മുഖ്യമന്ത്രി കുറച്ച് കാലം മുമ്പുവരെ പാര്‍ലമെന്റില്‍ മദ്യപിച്ച് ലക്കുകെട്ട് എത്തിയിരുന്ന അവസ്ഥയിലായിരുന്നുവെന്ന് ശിരോമണി അകാലിദള്‍ എം.പിയും മുന്‍ കേന്ദ്രമന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദല്‍.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ലോക്സഭയിലാണ് പരാമർശം ഉയർന്നത്.
ഹര്‍സിമ്രത് പറഞ്ഞതിങ്ങനെ-
അദ്ദേഹം ഇപ്പോള്‍ ഒരു സംസ്ഥാനം ഭരിക്കുകയാണ്. പാര്‍ലമെന്റില്‍ അന്ന് അടുത്ത് ഇരിന്നിരുന്ന എം.പിമാര്‍ അദ്ദേഹത്തിനെതിരേ പരാതി പറയാറുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അവസ്ഥയിതാണെങ്കില്‍ സംസ്ഥാനത്തിന്റെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂ.
മദ്യപിച്ച് വാഹനം ഓടിക്കരുതെന്ന ബോര്‍ഡുകള്‍ റോഡില്‍ കാണാൻ സാധിക്കും . എന്നാല്‍ അവര്‍ മദ്യപിച്ച് ഒരു സംസ്ഥാനംതന്നെ ഓടിക്കുകയാണെന്നും കൗര്‍ കൂട്ടിച്ചേർത്തു. ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക