പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ ഇത് ഒരു പാട് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.
കിഡ്നി
പ്രമേഹം കിഡ്നിയിലെ ചെറിയ രക്തക്കുഴലുകളെ ബാധിയ്ക്കും. ഇത് കിഡ്നി പ്രവര്‍ത്തനത്തെ ബാധിയ്ക്കും.
കാഴ്ചശക്തി
പ്രമേഹം വേണ്ട രീതിയില്‍ നിയന്ത്രിച്ചില്ലെങ്കില്‍ റെറ്റിനോപ്പതി എന്ന അവസ്ഥയ്ക്ക് ഇത് കാരണമാകും. കണ്ണുകളിലെ നാഡികളെ ഇതു ബാധിയ്ക്കുകയും ഇത് കണ്ണിന്റെ റെറ്റിനയെ ദുര്‍ബലമാക്കും. കാഴ്ചശക്തിയെ ഇതു ബാധിയ്ക്കും. തിമിരം, ഗ്ലൂക്കോമ തുടങ്ങിയ കണ്ണുരോഗങ്ങള്‍ക്കും ഇതു വഴിയൊരുക്കും.
സൈലന്റ് ഹാര്‍ട്ട് അറ്റാക്ക്
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള പ്രധാന കാരണമാണ് ഉയര്‍ന്ന പ്രമേഹം. ഇത് ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കുന്നതാണ് കാരണം. സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് ഉയര്‍ന്ന പ്രമേഹത്തിന്റെ പ്രധാന കാരണമാണ്.
കേള്‍വി ശക്തി
ഗ്ലൂക്കോസ് തോത് ചെവിയിലെ നാഡികളേയും ബാധിയ്ക്കും. ഇത് കേള്‍വി ശക്തി പൂര്‍ണമായി നഷ്ടപ്പെടാന്‍ ഇട വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക