കാർബോ ഹൈഡ്രേറ്റിന്റെ ഇളവ് ഭക്ഷണത്തിൽ കുറച്ച് കൊണ്ട് മിതമായ അളവിൽ പ്രോട്ടീനും കൊഴുപ്പും ഡയറ്റിൽ ഉൾപ്പെടുത്തുന്നതിനെയാണ് കീറ്റോ ഡയറ്റ് എന്ന് പറയുന്നത്. കൊഴുപ്പിന്റെ അളവ് 70-80 ശതമാനം വരെയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്. പ്രോട്ടീന്റെ അളവാകട്ടെ 10-20 ശതമാനം വരേയും കാർബോഹൈഡ്രേറ്റിന്റെ അളവ് 5-10 ശതമാനം വരേയും ആണ് കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്നത്.
ആരോഗ്യ ഗുണങ്ങൾ
കീറ്റോ ഡയറ്റ് എടുക്കുന്നതിലൂടെ അത് എന്തൊക്കെ ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. പ്രമേഹം പോലുള്ള ജീവിത ശൈലി രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടിയും കീറ്റോ ഡയറ്റ് സഹായിക്കുന്നുണ്ട്. അമിത വിശപ്പിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട് . രക്തക്കുഴലുകളിലെ തടസ്സങ്ങൾ ഇല്ലാതാക്കുന്നതിനും കീറ്റോ ഡയറ്റ് മികച്ചതാണ്.
കീറ്റോ ഡയറ്റിൽ ഉൾപ്പെടുത്തുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടതുണ്ട്.. പ്രകൃതിദത്തമായ കൊഴുപ്പും മിതമായ അളവിൽ മത്സ്യവും കഴിക്കാവുന്നതാണ്. ഇത് കൂടാതെ വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, ഒലീവ് ഓയിൽ എന്നിവയും കഴിക്കാവുന്നതാണ്. ഇത് കൂടാതെ ബീഫ്, മട്ടൺ, മീൻ, മുട്ട, നാടന്‍ കോഴി എന്നിവയും ഭക്ഷണത്തിന്റെ ഭാഗമാക്കാവുന്നതാണ്. എന്നാൽ ഇത് കഴിക്കേണ്ടത് എങ്ങനെ എന്നുള്ളത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക