കഷണ്ടി സ്ത്രീയിലും പുരുഷനിലും പല വിധത്തിലാണ് ബാധിക്കുക. സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് ഇത് ഏറ്റവും പ്രകടമാകുന്നതും. കഷണ്ടിയുടെ തുടക്കത്തില്‍ ഇതിനെക്കുറിച്ച് അറിയാത്തതാണ് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ കഷണ്ടി തുടങ്ങുമ്പോള്‍ തന്നെ അല്പം കൂടുതല്‍ ശ്രദ്ധ കേശസംരക്ഷണത്തിന് നല്‍കാം.
വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില സിംപിള്‍ പവ്വര്‍ഫുള്‍ വഴികള്‍ കഷണ്ടിയ്ക്ക് ഉണ്ട്. ഇത്തരത്തില്‍ കഷണ്ടിയെ പ്രതിരോധിയ്ക്കാന്‍ ശ്രദ്ധിക്കേണ്ട ഗൃഹവൈദ്യം എന്തൊക്കെയെന്ന് നോക്കാം. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ ധൈര്യമായി ഈ മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.
ഭക്ഷണം ആരോഗ്യകരമായത്
പലപ്പോഴും മുടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ പ്രോട്ടീന്‍ ലഭിയ്ക്കാത്തത് മുടി കൊഴിച്ചിലിനു കാരണമാകും. അതുകൊണ്ടു തന്നെ പ്രോട്ടീന്‍ നിറഞ്ഞ ഭക്ഷണം കഴിയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മത്സ്യം, മാസം തുടങ്ങിയവയ്ക്ക് ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുക
മുട്ട ഉപയോഗിച്ച്
കേശസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരിക്കലും ഒഴിച്ച് നിര്‍ത്താന്‍ പാടില്ലാത്ത ഒന്നാണ് മുട്ട. മുട്ടയുടെ വെള്ള ഉപയോഗിച്ച് കഷണ്ടിയേയും പ്രതിരോധിയ്ക്കാം.
ആര്യവേപ്പിന്റെ ഇല
ആര്യവേപ്പില പേസ്റ്റാക്കി അതു തലയില്‍ പുരട്ടുക. ഇത് മുടികൊഴിച്ചില്‍ തടയുകയും കഷണ്ടിയെ പ്രതിരോധിയ്ക്കുകയും ചെയ്യുന്നു
തലയിലെ വിയര്‍പ്പ്
എപ്പോഴും തല വിയര്‍ത്തിരിക്കുന്നതും മുടി കൊഴിച്ചിലിനും കഷണ്ടിയ്ക്കും കാരണമാകും. അതുകൊണ്ടു തന്നെ കറ്റാര്‍വാഴ അടങ്ങിയ ഷാമ്പൂ ഇട്ട് തല കഴുകുന്നത് വിയര്‍പ്പ് കുറയാന്‍ കാരണമാകും.
വെളിച്ചെണ്ണ തേക്കാം
പുരുഷന്മാരെല്ലാം തന്നെ എണ്ണ ഉപയോഗിക്കുന്ന കാര്യത്തില്‍ അല്പം പുറകിലാണ്. ഇത് മുടി കൊഴിച്ചില്‍ വേഗത്തിലാക്കും. അതുകൊണ്ടു തന്നെ ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമെങ്കിലും തലയില്‍ എണ്ണ തേയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക