മനസ്സിനേയും ചര്‍മ്മത്തിനേയും ശരീരത്തേയും ചെറുപ്പമാക്കി നിലനിര്‍ത്താന്‍ ദിവസവും രസായനം കുടിക്കുന്നത് സഹായിക്കും.
എണ്ണ തേച്ച് കുളിയാണ് മറ്റൊന്ന്. ഇത് ചര്‍മ്മത്തേയും മനസ്സിനേയും ഉത്തേജിപ്പിക്കുന്നു. എണ്ണ മുഖത്തും കഴുത്തിലും എന്നും വേണ്ട ശരീരത്തില്‍ മൊത്തം തേച്ച് പിടിപ്പിച്ച് കുളിക്കാന്‍ ശ്രമിക്കുക. ഇത് അകാല വാര്‍ദ്ധക്യമെന്ന പ്രശ്നത്തെ ഏഴയലത്ത് അടുപ്പിക്കില്ല.
അശ്വഗന്ധയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അശ്വഗന്ധ കൊണ്ട് പ്രായാധിക്യം മൂലമുള്ള പ്രശ്നത്തെ എന്നന്നേക്കുമായി ഇല്ലാതാക്കാം. ഇത് ചര്‍മ്മത്തിന് തെളിച്ചവും ആരോഗ്യവും നല്കുന്നു.
ബദാമും പാലുമാണ് മറ്റൊന്ന്. ബദാം അരച്ച് പാലില്‍ കലക്കി കിടക്കാന്‍ പോകും മുന്‍പ് കഴിക്കാം. ഇത് കൂടാതെ ഇത് രണ്ടും കൂടി അരച്ച് മുഖത്ത് പുരട്ടി കിടക്കാം. ഇതും സൗന്ദര്യസംരക്ഷണത്തിന് ഫലപ്രദമായ ഒന്നാണ്.
ആയുര്‍വ്വേദ പരിഹാര മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് നെല്ലിക്ക. നെല്ലിക്ക മുടിക്കും ചര്‍മ്മത്തിനും വളരെയധികം ഫലപ്രദമായ ഒന്നാണ്. ഇത് പ്രായാധിക്യത്തിന്റേതായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക