മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം. മണ്ഡലകാല തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച ഇന്ന് അയ്യപ്പന് തങ്ക അങ്ക ചാര്‍ത്തി മണ്ഡലപൂജ നടന്നു. തുടര്‍ന്ന് രാത്രി ഹരിവരാസനം പാടി ഭഗവാനെ യോഗ നിദ്രയില്‍ ഉറക്കിയാണ് ശബരിമല നട അടച്ചത്. മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട ഡിസംബര്‍ 30നാണ് വീണ്ടും തുറക്കുക.
തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു നടന്നത്. തന്ത്രി കണ്ഠര് രാജീവര് മുഖ്യകാര്‍മികത്വം വഹിച്ചു. തങ്ക അങ്കി ചാര്‍ത്തിയ അയ്യനെ കണ്ട സായൂജ്യവുമായാണ് അയ്യപ്പന്മാര് മലയിറങ്ങിയത്. രാത്രി 10 മണിയോടെയായിരുന്നു ഹരിവരാസനം പാടി നട അടച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക