മലപ്പുറം: അരിയിൽ ഷുക്കൂർ വധക്കേസിൽ ഗൂഢാലോചനക്കുറ്റത്തിൽ നിന്നു സിപിഎം നേതാവ് പി.ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകൻ ടി.പി.ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി.
ആരോപണം തള്ളിയ കുഞ്ഞാലിക്കുട്ടി, ആരോപണത്തിനു പിന്നിൽ എന്തോ ഉണ്ടെന്നും വിഷയം പാർട്ടി ചർച്ച ചെയ്തുവെന്നും പറഞ്ഞു.
‘‘ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിലുണ്ട്. മൂന്നുനാല് പേരുകളുണ്ട്. സത്യമെന്തെന്ന് വഴിയെ അറിയട്ടെ. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെ ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല.
സുധാകരന്റെ പ്രതികരണത്തിലുണ്ടായ പ്രശ്നം അദ്ദേഹം തന്നെ വിശദീകരിച്ചു. ഈ കേസ് ഞാൻ വിടുന്ന പ്രശ്നമില്ല. നിയമപരമായി നേരിടും’’– അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക