കോവിഡ് മഹാമാരിയാണ് ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് സിനിമ പ്രേമികളെ കൂടുതലായി ആകർഷിക്കുവാൻ പ്രധാനമായും വഴിയൊരുക്കിയത്. അതൊരു തുടക്കം കുറിക്കൽ കൂടിയായിരുന്നു. പിന്നീട് നിരവധി സിനിമകളാണ് ഒടിടി വഴി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. മാത്രമല്ല, ഒടിടി പ്ലാറ്റ്ഫോമുകൾക്ക് മാത്രമായി പോലും സിനിമകൾ ചിത്രീകരിക്കപ്പെട്ടു.
എന്താണ് ക്യാമറ പിക്സൽ, ചിത്രങ്ങളുടെ ഗുണനിലവാരവുമായി അതിന് എന്ത് ബന്ധമുണ്ട്? എല്ലാം അറിയാം
ഇപ്പോഴിതാ മറ്റൊരു വർഷം കൂടി അവസാനിക്കുമ്പോൾ ഒടിടി വഴി ഏറ്റവുമധികം പേർ കണ്ട 20 ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഇംഗ്ലീഷ് സിനിമകളുടെയും മറ്റു ഭാഷകളിലെത്തിയ ചിത്രങ്ങളുടെയും ലിസ്റ്റാണ് നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ, ഒരു ഇന്ത്യന്‍ ചിത്രം പോലും പട്ടികയിൽ ഇടംപിടിച്ചിട്ടില്ല.
വാട്ട്സ്ആപ്പ് ഈ പുതിയ ഫീച്ചറുകൾ 2022-ൽ കൊണ്ടുവന്നു, നിങ്ങളും അവ ഉപയോഗിക്കുന്നുണ്ടോ?
ദ് ഗ്രേ മാന്‍, ദി ആഡം പ്രോജക്റ്റ്, പര്‍പ്പിള്‍ ഹേര്‍ട്ട്സ്, ഹസില്‍, ദ് ടിന്‍ഡര്‍ സ്വിന്ഡ്ലര്, ദ് സീ ബീസ്റ്റ്, എനോള ഹോംസ് 2 , സീനിയര്‍ ഇയര്‍, ദ് മാന്‍ ഫ്രം ടൊറോന്റോ, ഡേ ഷിഫ്റ്റ് എന്നിവയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇംഗ്ലീഷ് ചിത്രങ്ങൾ.
‘തല’യെ നായകനാക്കി വിഘ്നേശ് ശിവൻ; വർഷങ്ങൾക്കിപ്പുറം ജോഡികളായി അജിത്തും തൃഷയും
ട്രോള്‍, ഓള് ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്, ബ്ലാക്ക് ക്രാബ്, ത്രൂ മൈ വിന്‍ഡോ, ദ് ടേക്ക്ഡൗണ്‍, ലവിംഗ് അഡള്‍ട്ട്സ്, കാര്‍ട്ടര്‍, മൈ നെയിം ഈസ് വാന്‍ഡെറ്റ, റെസ്റ്റ്ലെസ്, ഫ്യൂരിയോസ എന്നിവയാണ് മറ്റുള്ള ഭാഷകളിലെത്തിയ ഏറ്റവുമധികം പ്രേക്ഷകർ ആസ്വദിച്ച ചിത്രങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക