വണ്ണം കുറയ്ക്കുകയെന്നത് ഏറെ ശ്രമകരമായ ജോലിയാണ്. കാര്യമായ വര്‍ക്കൗട്ടോ ഡയറ്റോഇല്ലാതെ അമിതവണ്ണം കുറയ്ക്കാന്‍ സാധിക്കില്ല. വണ്ണം നിയന്ത്രിച്ചുനിര്‍ത്താന്‍ ആണെങ്കില്‍ പോലും വര്‍ക്കൗട്ടും ഡയറ്റും ആവശ്യമാണ്.
ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ‘ഡയറ്റ് ടിപ്’ ആയി ചിലര്‍ പങ്കുവയ്ക്കുന്നൊരു കാര്യമാണ് രാവിലെ വെറുംവയറ്റില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത പാനീയം കഴിക്കുകയെന്നത്. യഥാര്‍ത്ഥത്തില്‍ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമോ?
‘ എന്തിനാണ് ഇത് കഴിക്കുന്നത് എന്നതാണ് പ്രധാനം. ക്ലെന്‍സിംഗ് അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വിഷാംശം പുറന്തള്ളാന്‍ എല്ലാം ഈ പാനീയം നിങ്ങളെ സഹായിച്ചേക്കാം. പക്ഷേ വണ്ണം കുറയ്ക്കാനോ വണ്ണം നിയന്ത്രിച്ചുനിര്‍ത്താനോ ഇത് സഹായകമാകണമെന്നില്ല.
എന്ന് മാത്രമല്ല തേനിന്റെ ഗ്ലൈസമിക് സൂചികയും തേനിലടങ്ങിയിരിക്കുന്ന കലോറിയുടെ അളവും നോക്കുമ്പോള്‍ അത് ഏകദേശം പഞ്ചസാരയുടെ അടുത്ത് തന്നെ നില്‍ക്കുമെന്നും അതുകൊണ്ട് തന്നെ ഇത് വണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്ന വാദം അടിസ്ഥാനമില്ലാത്തതാണ്.
‘വണ്ണം കുറയ്ക്കുക എന്നത് ചെറിയ സംഗതിയല്ല. ഇതില്‍ ഒരുപാട് കാര്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകള്‍, കലോറി, ജനിതകഘടകങ്ങള്‍, ഓരോരുത്തരുടെ ശാരീരികമായ സവിശേഷത ഇങ്ങനെ പല കാര്യങ്ങളും വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക