നന്നായി ഉറങ്ങുന്നത് ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ ഉറക്കം കിട്ടുന്നില്ല എന്നത് പലരുടേയും പ്രശ്നമാണ്. ഈ ഉറക്കകുറവ് പല പ്രശ്നങ്ങൾക്കും കാരണമാകുന്നു. അതിനാൽ തന്നെ നല്ല ഉറക്കത്തിന് സഹായിക്കുന്ന ചില പ്രത്യേക ഭക്ഷണങ്ങളുണ്ട്.
ഏത്തപ്പഴം
ഇതിലെ ട്രിപ്റ്റോഫാന്‍ എന്ന ഘടകം നല്ല ഉറക്കത്തിന് സഹായിക്കുന്ന ഒന്നാണ്. ഇത് സ്ട്രെസ് ഹോര്‍മോണ്‍ കുറയ്ക്കും. മെലാട്ടോനിന്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കും. ഹാപ്പി ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന സെറാട്ടനിന്‍ ഹോര്‍മോണ്‍ ഉല്പാദനത്തിനും ഇത് സഹായിക്കുന്നു. ഇതെല്ലാം ശരീരവും മനസും ശാന്തമാക്കി നല്ല ഉറക്കത്തിന് സഹായിക്കുന്ന ഘടകങ്ങളാണ്.
ചെറുപൂടുപാല്
രാത്രി കിടക്കാന്‍ നേരം ഒരു ഗ്ലാസ് ചെറുചൂടുള്ള പാല് കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.നമുക്ക് ശരിയായി ഉറക്കം ലഭിയ്ക്കാന്‍ മെലാട്ടോനിന്‍ എന്ന ഘടകം വേണം. പാല് ഈ ഘടകത്തിന്റെ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതാണ് ഉറങ്ങാന്‍ നേരം ചെറുചൂടുള്ള പാല് കുടിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുമെന്ന് പറയുന്നതിന്റെ അടിസ്ഥാനം.
ബദാം
ഇതിലെ മഗ്നീഷ്യമാണ് ഈ ഗുണം നല്‍കുന്നത്. മസിലുകളും ഇതിലൂടെ നാഡികളുമെല്ലാം വലിഞ്ഞു മുറുകി സമ്മര്‍ദമുണ്ടാക്കുന്നത് പലപ്പോഴും ഉറക്കത്തെ കെടുത്തുന്ന ഒന്നാണ്. ബദാം ഇതിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ മഗ്നീഷ്യം അടക്കമുളള പോഷകങ്ങള്‍ ഈ ഗുണം നല്കുന്ന ഒന്നാണ്. ഇത് മസിലുകള്‍ക്ക് അയവ് നല്‍കും. നാഡികളെ ശാന്തമാക്കാന്‍ സഹായിക്കും. നല്ല ഉറക്കം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക