കുടവയറും അമിത വണ്ണവും പലർക്കും വലിയ പ്രശ്നമാണ്. പട്ടിണി കിടന്നും വ്യായാമം ചെയ്തും ഇതിന് പരിഹാരം കാണാനാണ് പലരും ശ്രമിക്കാറുള്ളത്. എന്നാൽ ഇനി തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഈ ഡ്രിങ്ക് തയ്യാറാക്കി കുടിച്ചാൽ മതി.
ചെറു നാരങ്ങയുടെ പകുതി എടുത്ത് നാരങ്ങ പിഴിഞ്ഞ് എടുക്കാം. ഇത് മാറ്റി വയ്ക്കാവുന്നതാണ് പാനീയം കുടിക്കുന്നതിന് മുന്‍പാണ് ഇത് ആവശ്യമായി വരുന്നത്.
അതിന് ശേഷം ആ തൊണ്ട് അരിഞ്ഞ് എടുക്കു. ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിലേക്ക് നാരങ്ങയുടെ തോടും കുറച്ച് ഇഞ്ചിയും കുറച്ച് കറുവപ്പട്ടയും ചേര്‍ത്ത് തിളപ്പിക്കാം. 2 മിനിറ്റ് തിളപ്പിച്ച ശേഷം ഈ വെള്ളം അരിച്ച് എടുക്കാം. ചൂട് മാറിയ ശേഷം ഈ വെള്ളത്തിലേക്ക് ആദ്യം പിഴിഞ്ഞെടുത്ത നാരങ്ങ നീരില്‍ നിന്ന് കാല് ടീസ്പൂണും കാല് ടീ സ്പൂണ്‍ തേനും ചേര്‍ക്കുക. ഇത് നന്നായി യോജിപ്പിച്ച് വെറും വയറ്റില്‍ കുടിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക