ചിലര്‍ക്ക് നെഞ്ചെരിച്ചില്‍, ഗ്യാസ് പോലുള്ള തോന്നലുകളും അനുഭവപ്പെടും. ഇത് പലരും അസിഡിറ്റി പ്രശ്നങ്ങളായി കണക്കാക്കുകയും ചെയ്യും. പ്രത്യേക കാരണങ്ങളില്ലാതെ തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കിലും ഇത് ഹൃദയാഘാത ലക്ഷണമായി എടുക്കാം. എന്നാല്‍ ക്ഷീണം മറ്റു കാരണങ്ങളാലും അനുഭവപ്പെടാം.
മനംപിരട്ടല്‍, ഛര്‍ദി, വയറുവേദന, ദഹനക്കുറവ് എന്നിവ പ്രത്യേക കാരണങ്ങളില്ലാതെ വരികയാണെങ്കില്‍ ഇതും ചിലപ്പോള്‍ ഹൃദയാഘാത ലക്ഷണമായി എടുക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇത് വയറിന്റെ പ്രശ്നമായി പലരും തെറ്റിദ്ധരിക്കാറുണ്ട്. പ്രത്യേക കാരണങ്ങളില്ലാതെയുള്ള ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ഹൃദയാഘാത സൂചനകളാകാനുള്ള സാധ്യതയും തള്ളിക്കളയരുത്.
ഷോള്‍ഡര്‍, കഴുത്ത്, സന്ധികള്‍ എന്നിവിടങ്ങളില്‍ പെട്ടെന്ന് അനുഭവപ്പെടുന്ന കഴപ്പും വേദനയും ഹൃദയാഘാത ലക്ഷണം കൂടിയാണ്. പ്രത്യേകിച്ച് നെഞ്ചില്‍ നിന്നും തുടങ്ങി കൈകളിലേക്കു വ്യാപിക്കുന്ന വേദന. നെഞ്ചുവേദനയെന്ന ലക്ഷണം ഒരിക്കലും അവഗണിക്കരുത്. പ്രത്യേകിച്ച് വന്നും പോയുമിരിക്കുന്ന നെഞ്ചു വേദന.
പ്രതികരിക്കാൻ ഇവിടെ എഴുതുക