കണ്മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്പം പൗഡറിടുന്നത് കണ്മഷി പടരാതിരിക്കാന്‍ സഹായിക്കും. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ മുഖത്ത് മുഴുവനും പൗഡറിടുക. എണ്ണമയം കണ്മഷി പടരാനുള്ള ഒരു കാരണമാണ്.
ഐലൈനര്‍ ഉപയോഗിച്ചും കണ്ണെഴുതാം. ഇത് മഷി പടരാതിരിക്കുവാനുളള ഒരു മാര്‍ഗമാണ്. ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതാം. ഇത് മഷി അധികം ഉപയോഗിക്കാതെ കണ്ണ് ഭംഗിയായി എഴുതുവാനുളള മാര്‍ഗമാണ്.
കണ്ണെഴുതുന്നതിന് മുന്‍പ് മുഖത്ത് ടോണര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. കണ്ണിനടിയിലും ടോണര്‍ പുരട്ടുക. മുഖത്തെ എണ്ണമയം മാറ്റാന്‍ ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക