പാരമ്പര്യം, വ്യായാമമില്ലായ്മ, പുകവലി, മദ്യപാനം, ഉറക്കമില്ലായ്മ, സമ്മർദ്ദം, ഉയർന്ന രക്തസമ്മർദ്ദം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ എന്നിവ പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പറയുന്നു. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, ക്ഷീണം, ഭാരം കുറയുക എന്നിവ പ്രമേഹത്തിന്റെ പ്രധാനപ്പെട്ട ചില ലക്ഷണങ്ങളാണ്. യുവാക്കൾക്കിടയിൽ പ്രമേഹം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ…
ഒന്ന്…
ഉയർന്ന പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് പ്രമേഹത്തിന് കാരണമായേക്കും.
രണ്ട്…
പുകവലി ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകുന്നു. തുടർന്ന് ടൈപ്പ് 2 പ്രമേഹത്തിന് കാരണമാകാം. പുകവലി ഉപേക്ഷിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കും.
മൂന്ന്…
ശാരീരികമായി സജീവമായിരിക്കുകയും ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ദിവസവും 30 മിനുട്ട് നടത്തം, നീന്തൽ, സൈക്ലിംഗ്, യോഗ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ശ്രമിക്കണം.
നാല്…
മധുരവും കാർബോ അടങ്ങിയ ആഹാരവും കുറയ്ക്കുന്നത് പ്രമേഹത്തെ തടയും. പ്രോട്ടീൻ , ഫൈബർ എന്നിവ അടങ്ങിയ ബാലൻസ് ഡയറ്റ് ശീലമാക്കുക.
അഞ്ച്…
ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണം ശരീരഭാരം നിയന്ത്രിക്കുന്നതിനും കുടലിന്റെ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണത്തിലെ മതിയായ അളവിൽ നാരുകൾ ഇൻസുലിൻ, രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് തടയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക