വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ഈയാഴ്ചയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം. തൊഴില്‍രംഗത്ത് പ്രതികൂല സ്ഥിതി കാണുന്നു. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. ധനഷ്ടങ്ങള്‍, മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനു സാധ്യത; മേടം മുതല്‍ മീനം വരെയുള്ള രാശിക്കാര്‍ക്ക് ഈ ആഴ്ച എങ്ങനെ
Aries
പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഈ ആഴ്ചയിലുണ്ടാകും. തൊഴില്‍രംഗത്ത് സമാധാനം ഉണ്ടാകും. പുതിയ ബിസിനസ് മേഖലയില്‍ പ്രവേശിക്കുന്നതിന് അവസരമുണ്ടാകും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. കുടുംബസഹിതം ഉല്ലാസയാത്ര ചെയ്യും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. ജീവിതത്തില്‍ വലിയ വഴിത്തിരിവുകള്‍ ഉണ്ടാകാം. ആരോഗ്യം തൃപ്തികരമായി തുടരും.
Taurus
ഈയാഴ്ചയില്‍ പലവിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാകാം. തൊഴില്‍രംഗത്ത് പ്രതികൂല സ്ഥിതി കാണുന്നു. ചിലർക്ക് സ്ഥലം മാറ്റം ലഭിക്കാൻ ഇടയുണ്ട്. ധനഷ്ടങ്ങള്‍, മനഃക്ലേശം, ഇച്ഛാഭംഗം എന്നിവ ഉണ്ടാകുന്നതിനു സാധ്യത. ആരോഗ്യപരമായ കാര്യങ്ങള്‍ വളരെ ജാഗ്രതയോടെ പരിപാലിക്കുക. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. എതിരാളികളെ വശത്താക്കാൻ കഴിയും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും.
Gemini
അപ്രതീക്ഷിതമായ നേട്ടങ്ങള്‍ പലതും ഈയാഴ്ച ഉണ്ടാകുന്നതിനിടയുണ്ട്. യാത്രകൾ വളരെ ഗുണകരമാണ്. ധനലാഭം ഉണ്ടാകും. പുതിയ തൊഴില്‍ ലഭിച്ചേക്കാം. സുഹൃത്തുക്കളെ സന്ദർശിക്കാൻ കഴിയും. മനസ്സമാധാനം കുറയാനും ഇടയുണ്ട്. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധിക്കും. സഹോദരനെ കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഉണ്ടാവാം. വരാന്ത്യം കൂടുതൽ ശോഭനമായിരിക്കും. ആരോഗ്യ കാര്യത്തിൽ ഭയപ്പെടാനില്ല.
Cancer
പൊതുവെ അനുകൂലമായ വാരമാണ്. ഏതു കാര്യത്തിലും ഭാഗ്യപൂര്‍ണ്ണമായ മാറ്റങ്ങള്‍ ഉടലെടുക്കുന്നതിനു സാധ്യതയുണ്ട്. തൊഴില്‍ രംഗത്ത് പുതിയ ചില അവസരങ്ങള്‍ വന്നു ചേരും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു ലഭിക്കുന്നതാണ്. ഗൃഹനിര്‍മ്മാണം ഈയാഴ്ച തുടങ്ങാന്‍ കഴിയും. പുതിയ ഫ്ളാറ്റ് വാങ്ങുന്നതിനുള്ള അവസരമുണ്ടാകുന്നതും വസ്തു വാഹനാദികള്‍ കൈവശം വന്നു ചേരുന്നതുമാണ്.
Leo
ഈ ആഴ്ച കാര്യതടസ്സങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത് പലവിധ പ്രയാസങ്ങള്‍ ഉടലെടുക്കുന്നതാണ്. ഉദ്ദേശിക്കുന്ന രീതിയില്‍ മുമ്പോട്ടു പോകുന്നതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് പരാജയപ്പെടാന്‍ സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. പ്രണയരംഗത്ത് നിരാശാജനകമായ ചില അനുഭവങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത. പ്രാർഥനകളും വഴിപാടുകളും തീർഥയാത്രയും ദോഷങ്ങൾക്ക് പരിഹാരം ആണ്.
Virgo
ഈയാഴ്ച പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഏതു കാര്യത്തിലും ഗുണാത്മകമായ പരിവര്‍ത്തനങ്ങള്‍ അനുഭവപ്പെടും. സാമ്പത്തിക നേട്ടങ്ങള്‍ വന്നു ചേരും. കുടുംബത്തില്‍ സന്തോഷം നിലനില്ക്കും. ലാഭകരമായ ബിസിനസില്‍ പ്രവേശിക്കാൻ കഴിയും. പുതിയ പ്രണയബന്ധം ഉടലെടുക്കുന്നതിനു സാധ്യത കാണുന്നു. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ചെറിയ യാത്രകൾക്കും സാധ്യതയുണ്ട്.
Libra
ഉദ്ദേശിക്കുന്ന രീതിയില്‍ ഈയാഴ്ച കാര്യങ്ങള്‍ നടന്നെന്നു വരില്ല. തൊഴില്‍രംഗത്ത് അപ്രതീക്ഷിത തടസ്സങ്ങള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനഃക്ലേശം എന്നിവയ്ക്ക് സാധ്യത. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കാനിടയുണ്ട്. ആരോഗ്യപരമായും ചില ബുദ്ധിമുട്ടുകൾ വരാം. ദൈവാധീനം കുറഞ്ഞ കാലമായതിനാൽ പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതും പ്രാർഥനകൾ മുടങ്ങാതെ ചെയ്യുന്നതും ദോഷ പരിഹാരമാണ്.
Scorpio
ഗുണദോഷ സമ്മിശ്രമായ വാരമാണ്. തൊഴില്‍രംഗത്ത് പലവിധ ക്ലേശങ്ങള്‍ ഉണ്ടാകും. യാത്രകൾ ഗുണകരമാകും. ധനലാഭത്തിനു സാധ്യതയുണ്ട്. കുടുംബത്തില്‍ ചില അസ്വസ്ഥതകള്‍ ഉടലെടുക്കാം. സംഭാഷണത്തില്‍ മിതത്വവും കരുതലും ആവശ്യമാണ്. പുണ്യകർമ്മങ്ങൾക്കായി ധാരാളം പണം ചെലവാക്കും. സന്തോഷകരമായ വാർത്തകൾ മക്കളിൽ നിന്ന് പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരമാണ്.
Sagittarius
തൊഴിൽ രംഗത്ത് ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. ധനസ്ഥിതി പുരോഗതി നേടും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും. പുതുവസ്ത്രങ്ങളും ആഭരണങ്ങളും സമ്മാനമായി ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും. ഉല്ലാസ യാത്ര ചെയ്യും. ഒരുപാട് കാലമായ ചില ആഗ്രഹങ്ങൾ സഫലമാകും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും ഇടയുണ്ട്.
Capricorn
ഭാഗ്യം കൊണ്ട് നേട്ടങ്ങൾ കൈവരിക്കും സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് സാധ്യത. രാത്രി വാഹനമോടിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കണം. സംസാരത്തില്‍ മിതത്വവും കരുതലും ഉണ്ടാകുന്നത് നല്ലതാണ്. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. കലാരംഗത്ത് ശോഭിക്കാൻ സാധിക്കും. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. എതിരാളികളുടെ ഉപദ്രവം ഉണ്ടാവാതെ ശ്രദ്ധിക്കുക.
Aquarius
സാമ്പത്തിക രംഗത്ത് പ്രതീക്ഷിച്ചിരുന്ന നേട്ടങ്ങൾ കൈവരിക്കും. കൂടുതല്‍ ആദായകരമായ പുതിയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് അവസരമുണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക ലാഭങ്ങള്‍ ഉണ്ടാകും. പുതിയ പ്രണയബന്ധം ഉടലെടുക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പല കാര്യങ്ങളും യാഥാര്‍ത്ഥ്യമാകും. വിദേശത്തു നിന്നും ഒരു പ്രധാന സന്ദേശം എത്തിച്ചേരും. ചിലർക്ക് സ്ഥലം മാറ്റത്തിന് ഇടയുണ്ട്.
Pisces
തൊഴില്‍രംഗത്ത് അപ്രതീക്ഷിതമായ ചില പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിനു സാധ്യത കാണുന്നു. കച്ചവടക്കാര്‍ക്ക് പലവിധ നഷ്ടങ്ങൾ ഉണ്ടാകാം. പണമിടപാടുകള്‍ വളരെ സൂക്ഷിച്ചു നടത്തുക. എല്ലാ കാര്യങ്ങളിലും അലസത അനുഭവപ്പെടും. വരവിനും കൂടുതലാകും ചിലവുകൾ. വീടുവിട്ട് കഴിയേണ്ടതായി വരാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുടുംബജീവിതം തൃപ്തികരമാണ്. നിയമകാര്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക