വടക്കൻ അർജന്റീനയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം . ആളപായത്തെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച പ്രാദേശിക സമയം 8.09 നാണ് ഭൂചലനം ഉണ്ടായത്. മൂന്ന് ദിവസം മുമ്പ് കിഴക്കൻ ഇന്തോനേഷ്യയിൽ റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി.
ശനിയാഴ്ച വടക്കൻ അർജന്റീനയിൽ ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 6.8 രേഖപ്പെടുത്തിയിരുന്നു. സാന്റിയാഗോ ഡെൽ എസ്റ്റെറോ പ്രവിശ്യയിലെ കാംപോ ഗല്ലോ നഗരത്തിന് തെക്ക് പടിഞ്ഞാറ് 15 മൈൽ (24 കിലോമീറ്റർ) അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായതായി അധികൃതരോ പ്രാദേശിക മാധ്യമങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക