ധാരാളം നാരുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കോണ്‍ സില്‍ക് ഇത്തരം ഗുണം നല്കുന്ന ഒന്നാണ്.
ചോളത്തിൽ നിന്നുള്ള കോണ്‍ സില്‍ക്കില്‍ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയ്ക്കൊപ്പം ധാരാളം അവശ്യ ഫ്ലേവനോയ്ഡുകൾ, ടാന്നിൻസ്, സാപ്പോണിനുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.
ചോളത്തിൽ കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. അത് വേഗതയിൽ ദഹിക്കുന്നതാണ്. ഇത് കൂടുതൽ സമയത്തേക്ക് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നു. ഒരു കപ്പ് ചോളത്തിൽ ഏകദേശം 29 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്.
ചോളത്തിൽ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക