ഇൻഡ്യാന: അമേരിക്കൻ മുൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ വസതിയിൽ നിന്ന് രഹസ്യരേഖകൾ കണ്ടെത്തി. മൈക്ക് പെന്‍സിന്റെ പ്രതിനിധികള്‍ തന്നെയാണ് രഹസ്യ രേഖകള്‍ കണ്ടെത്തിയ വിവരം നാഷണല്‍ ആര്‍ക്കൈവ്സിനെ അറിയിച്ചത്.
ഇൻഡ്യാനയിലെ വീട്ടിൽ നിന്നാണ് ക്ലാസിഫൈഡ് എന്ന് അടയാളപ്പെടുത്തിയ രേഖകൾ പിടിച്ചെടുത്തത്. രേഖകൾ എഫ്ബിഐക്ക് കൈമാറിയതായി യുഎസ് നീതിന്യായ വകുപ്പ് വിശദമാക്കി.
യുഎസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നിന്ന് രഹസ്യ രേഖകള്‍ കണ്ടെത്തുന്ന ഏറ്റവുമൊടുവിലെ സംഭവമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക