മത്തി/ അയല- ഒരു കിലോ
തേങ്ങ- ഒന്ന്
തക്കാളി- ഒന്ന്
സവാള- ഒന്ന്
പച്ചമുളക്- നാലെണ്ണം
കുടംപുളി- നാല് കഷ്ണം
വെളുത്തുള്ളി- 15 അല്ലി
ഇഞ്ചി- ഒരു കഷ്ണം
കറിവേപ്പില- രണ്ട്തണ്ട്
കുരുമുളക് പൊടി- രണ്ട് ടീസ്പൂണ്‍ മല്ലിപ്പൊടി- ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
മുളക് പൊടി- അര ടീസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മീന്‍ കഴുകി വൃത്തിയായി വരഞ്ഞ് വെക്കുക. കുടംപുളി വെള്ളത്തിലിട്ട് ചതച്ച് വെക്കണം. തേങ്ങ ചിരകി ഒന്നാം പാല് മാറ്റി വെക്കാം. കറിച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിക്കാം. വെളിച്ചെണ്ണ ചൂടായ ശേഷം അതിലേക്ക് ഉലുവയിട്ട് പൊട്ടിക്കാം.
പിന്നീട് സവാള ഇട്ട് വഴറ്റിയെടുക്കാവുന്നതാണ്. സവാള വഴറ്റിക്കഴിഞ്ഞ് അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ഇളക്കുക. ഇവയെല്ലാം എണ്ണയില്‍ കിടന്ന് മൂക്കുമ്പോള്‍ മസാലപ്പൊടികളെല്ലാം ചേര്‍ക്കാം. പൊടികളെല്ലാം മൂത്ത് വരുമ്പോള്‍ പുളിയും വെള്ളവും ചേര്‍ക്കാം.
ഇവ നന്നായി ഇളക്കക്കഴിഞ്ഞ ശേഷം തക്കാളി ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് ചെറുതീയില്‍ വേവിച്ചെടുക്കാവുന്നതാണ്. നന്നായി തിളച്ച് കഴിഞ്ഞാല്‍ മീന്‍ ചേര്‍ക്കാവുന്നതാണ്. മീന്‍ ചേര്‍ത്ത് കഴിഞ്ഞ് വെന്താല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാവുന്നതാണ്. കറി തിളക്കുമ്പോള്‍ തന്നെ തേങ്ങാപ്പാല്‍ ചേര്‍ക്കണം. പിന്നീട് ഇതിലേക്ക് കറിവേപ്പിലയും പച്ചമുളകും കീറിയിട്ട് എണ്ണ താളിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക