ഓടകള്‍ അടഞ്ഞിരിക്കുന്നത് നിങ്ങളുടെ കിച്ചണില്‍ അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സിങ്കില്‍ അല്പം ഉപ്പ് ഇടുക, രണ്ട് മിനിറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ നന്നായി കഴുകുക. ഇത് സിങ്കിലെ തടസ്സം മാറ്റി നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് ഉപ്പ്.
ഉപ്പ് എല്ലാത്തരം കറകളിലും പ്രവര്‍ത്തിക്കുന്നു. പാടുകള്‍ ഇല്ലാതാക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും ഇത് പ്രത്യേകിച്ചും നല്ലതാണ്. പരവതാനിയില്‍ എന്തെങ്കിലും കറയായാല്‍ അതിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നതിന് മികച്ച ഓപ്ഷന് ഉപ്പ് തന്നെയാണ്. അതിന് വേണ്ടി കറയില്‍ വേഗം കുറച്ച് ഉപ്പ് വിതറുക. ഇത് പാടുകള്‍ എളുപ്പം പുറത്തുവരാന്‍ സഹായിക്കും. അതുകൊണ്ട് ഇനി വൃത്തിയാക്കുന്നതിനെക്കുറിച്ച് ആലോചിച്ച് ടെന്‍ഷനാവേണ്ട ആവശ്യമില്ല
വസ്ത്രങ്ങളില്‍ വിയര്‍പ്പ് പാടുകള്‍ ഉണ്ടെങ്കില്‍ അത് പോവുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റര്‍ ചെറുചൂടുള്ള വെള്ളത്തില്‍ നാല് ടേബിള്‍സ്പൂണ്‍ ഉപ്പ് കലര്‍ത്തി അതില്‍ വസ്ത്രം മുക്കിവയ്ക്കുക. ശേഷം ഇത് കഴുകിക്കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക