കഞ്ചാവ് സൂക്ഷിക്കുകയും കടത്തുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. പാലക്കാട് കൊപ്പം സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി എക്സൈസ് നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്.
മുഖത്തെ ചുളിവുകൾ, മുഖക്കുരു, പാടുകൾ; പരീക്ഷിക്കാം ഈ മൂന്ന് ഫേസ് പാക്കുകള്‍
50 ഗ്രാം കഞ്ചാവ് കൈവശം വെച്ചു കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊപ്പം പുലാശേരി ആണ്ടിക്കാട്ടിൽ മുഹമ്മദ്കുട്ടി മകൻ ഷംസുദീനെയും, 1.350 Kg കഞ്ചാവ് സൂക്ഷിച്ചു വെച്ചതിന് കൊപ്പം സങ്കേതത്തിൽ അലി മകൻ മുഹമ്മദ് ഫൈസലിനെയുമാണ് അറസ്റ്റ് ചെയ്തത്.
അൾഷിമേഴ്സ് തടയാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
പ്രതികളായ ഇവരെ കോടതിയിൽ ഹാജരാക്കി. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് കഞ്ചാവ് വിതരണം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ധീൻ പിടിക്കപ്പെട്ടത്.
തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാച്ചുറൽ ഹെയർ മാസ്ക്
ചില്ലറക്കച്ചവടക്കാർക്ക് നൽകാനായി കഞ്ചാവ് സൂക്ഷിച്ചു വെച്ചു വിതരണം ചെയ്യുന്ന ആളാണ് മുഹമ്മദ് ഫൈസലെന്നും, ഇതുമായി ബന്ധപ്പെട്ട് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നു വരുന്നതായും കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പട്ടാമ്പി എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
തലമുടി കൊഴിച്ചില്‍ തടയാന്‍ പരീക്ഷിക്കാം ഈ നാച്ചുറൽ ഹെയർ മാസ്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക