കൊല്ലം: ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയെന്ന് സംശയം. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് എട്ട് പേർ ചാത്തന്നൂരിലെ കുടുംബ ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടി.
കുടുംബശ്രീ വാർഷികാഘോഷ പരിപാടിക്ക് ശേഷം നൽകിയ ഭക്ഷണം കഴിച്ചവരാണ് ചികിത്സ തേടിയത്. വയറുവേദനയും ഛർദിയും അനുഭവപ്പെട്ടവരാണ് ആശുപത്രിയിലെത്തിയത്.
ചാത്തന്നൂരിലെ ഗണേഷ് ഫാസ്റ്റ് ഫുഡ് എന്ന കടയിൽ നിന്നാണ് പരിപാടിക്ക് ഭക്ഷണം വാങ്ങിയതെന്ന് സംഘാടകർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക