ഇന്ത്യന്‍ സിനിമയുടെ തന്നെ സൂപ്പര്‍ താരമാണ് രജനീകാന്ത്. സ്റ്റൈൽ മന്നൻ, ആക്ഷൻ കിങ് എന്നിങ്ങനെ വിശേഷണങ്ങൾ ഏറെയാണ് താരത്തിന്.
രജനികാന്ത് എന്ന താരത്തിന്റെ ഇന്നറിയുന്ന സൂപ്പര്‍ സ്റ്റാറിലേക്കുള്ള വളര്‍ച്ചയില്‍ അദ്ദേഹത്തിന് ഒപ്പം നിന്ന അതിൽ പ്രധാന പങ്കുവഹിച്ച ഒരാളാണ് അദ്ദേഹത്തിന്റെ ഭാര്യ ലത. കഴിഞ്ഞ 41 വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് ഇരുവരും. സിനിമ പോലെ തന്നെ ആയിരുന്നു രജനിയുടേയും ലതയുടേയും പ്രണയകഥയും.
ഇപ്പോഴിതാ, രജനി ഭാര്യ ലതയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. തന്റെ ആരോഗ്യകരമായ ജീവിതത്തിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക് നൽകുകയാണ് നടൻ.
താൻ ബസ് കണ്ടക്ടറായിരുന്ന സമയത്ത് തനിക്ക് ധാരാളം ദുശ്ശീലങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ അതെല്ലാം മാറ്റിയെടുത്തത് ഭാര്യ ലതയാണെന്നുമാണ് നടൻ പറഞ്ഞത്. ഭാര്യാ സഹോദരനും നടനും നാടകകൃത്തുമായ വൈ ജി മഹേന്ദ്രയ്ക്ക് ഒപ്പം ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് രജനി ഇക്കാര്യം പറഞ്ഞത്.
‘വൈ ജി മഹേന്ദ്രയെക്കുറിച്ച് ഞാൻ എന്താണ് പറയേണ്ടത്? ലതയെ എനിക്ക് പരിചയപ്പെടുത്തിയതും വിവാഹം കഴിച്ചു തന്നതും അദ്ദേഹമാണ്. എനിക്ക് ഇപ്പോൾ 73 വയസ്സായി. എന്റെ ഈ ആരോഗ്യത്തിന് കാരണം ഭാര്യയാണ്. ഞാൻ ബസ് കണ്ടക്ടറായിരുന്നപ്പോൾ, ചില മോശം കൂട്ടുകെട്ടുകൾ കാരണം, എനിക്ക് ഒരുപാട് ദുശ്ശീലങ്ങൾ ഉണ്ടായിരുന്നു,’
‘അന്നൊക്കെ ഞാൻ ദിവസവും രണ്ടുനേരം മട്ടൺ കഴിക്കുമായിരുന്നു. എന്നും മദ്യപിക്കുമായിരുന്നു, എത്ര സിഗരറ്റാണ് വലിച്ച് കൂട്ടിയതെന്ന് ഒരുപിടിയുമില്ല. സിനിമയിൽ വന്നതിനു ശേഷം പണവും പ്രശസ്തിയും കൂടിയപ്പോൾ ഇതൊക്കെ എത്രത്തോളം വർധിച്ചിട്ടുണ്ടാവുമെന്ന് ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ദിവസവും രാവിലെ എനിക്ക് മട്ടണും അപ്പവും ചിക്കനും കഴിക്കണം. വെജിറ്റേറിയൻ ആയവരെയൊക്കെ ഞാൻ പുച്ഛത്തോടെയാണ് കണ്ടിരുന്നത്,’
പ്രതികരിക്കാൻ ഇവിടെ എഴുതുക