ടോണ്സിലില് രൂപപ്പെടുന്ന കോശങ്ങളുടെ അസാധാരണ വളര്‍ച്ചയെയാണ് ടോണ്‍സില്‍ ക്യാന്‍സര്‍ കാരണമാകുന്നത്. വായുടെ പിന്‍ഭാഗത്തായി ഓവല്‍ ആകൃതിയിലാണ് ടോണ്‍സില്‍ കാണപ്പെടുന്നത്. തൊണ്ടയുടെ രണ്ട് വശങ്ങളിലായി ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തില്‍ വളരെ വലിയ പങ്ക് വഹിക്കുന്നതാണ് ടോണ്‍സിലുകള്‍. ശ്വസനത്തിലൂടേയും ഭക്ഷണത്തിലൂടേയും ശരീരത്തിലേക്കെത്തുന്ന രോഗാണുക്കളെ തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
ലക്ഷണങ്ങൾ
ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട്. ഭക്ഷണം മാത്രമല്ല വെള്ളം കുടിക്കുമ്പോള്‍ പോലും അതികഠിനമായ വേദന അനുഭവപ്പെടുന്നു. ഇത് കൂടാതെ ചെവി വേദനയും ഉണ്ടാവുന്നു. കൂടാതെ ഒച്ചയടക്കുന്നതും സംസാരിക്കുമ്പോള്‍ ശബ്ദത്തില്‍ മാറ്റം വരുന്നു. ശരീര ഭാരം കുറയുകയും ഏത് സമയത്തും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. ശരീരത്തിന് തളര്‍ച്ച, ബുദ്ധിമുട്ട്, അസ്വസ്ഥത ഉണ്ടാകുന്നു. അതെല്ലാം ടോണ്‍സില്‍ ക്യാന്‍സറിന്റെ ലക്ഷണങ്ങളില്‍ വരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക