അവോക്കാഡോ തേന്‍ ഹെയര്‍ മാസ്ക്
പഴുത്ത അവോക്കാഡോ, തൊലി കളഞ്ഞത്- 1 ഒലിവ് ഓയില്‍ – 2 ടേബിള്‍സ്പൂണ്‍ തേന്‍ – 2 ടേബിള്‍സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍ – 2-3 തുള്ളി
എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക. ഇത് നല്ലതുപോലെ പേസ്റ്റ് രൂപത്തില്‍ ആയതിന് ശേഷം മാത്രം ഒരു ബ്രഷോ അല്ലെങ്കില്‍ കൈകൊണ്ടോ അല്പാല്പം എടുത്തത് തലയില്‍ തേച്ച് പിടിപ്പിക്കുക.
ഈ മിശ്രിതം മുടിയില്‍ നല്ലതുപോലെ തേച്ച് പിടിപ്പിച്ച് മുടി ഒരു തൂവാലയില്‍ പൊതിഞ്ഞ് അരമണിക്കൂര്‍ വെക്കുക. അതിന് ശേഷം പതിവ് പോലെ വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക. ഇത് ആഴ്ചയില്‍ ഒരു തവണ ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക