വിജയിയും രശ്മികയും നിറഞ്ഞാടിയ വാരിസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു ‘ജിമിക്കി പൊണ്ണ്’ എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. റിലീസ് ചെയ്ത് വെറും അഞ്ച് മണിക്കൂറിൽ അഞ്ച് മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം നേടിയിരിക്കുന്നത്. തമൻ എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് അനിരുദ്ധ്, ജോണിതാ ഗാന്ധി എന്നിവർ ചേർന്നാണ്. വിവേക് ആണ് ഗാനത്തിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസ് ജനുവരി 11നാണ് തിയറ്ററുകളിൽ എത്തിയത്. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. അച്ഛന്റെ കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന്റെ അനന്തരവകാശിയാകുന്ന ‘വിജയ് രാജേന്ദ്രൻ’ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക