ഉപ്പും മഞ്ഞളും ഉപയോഗിച്ച് പല്ല് തേക്കുന്നത് എന്തുകൊണ്ടും കറയെ ഇല്ലാതാക്കി പല്ലിന് ആരോഗ്യവും സൗന്ദര്യവും നല്കുന്നു.പല്ലില്‍ കാലാകാലമായി അടിഞ്ഞ് കൂടിയിട്ടുള്ള കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ചത് തന്നെയാണ് മഞ്ഞളും ഉപ്പും.
മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ അത് അല്പം ഉപ്പ് മിക്സ് ചെയ്ത് മഞ്ഞള്‍ കടിച്ച് തിന്നുന്നതും നല്ലതാണ്. ഇത് ശീലമാക്കുക. പല്ലിന്റെ ആരോഗ്യത്തിന് ഇത് ഏറ്റവും മികച്ചത് തന്നെയാണ് . ഇത് പല്ലിന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും സഹായിക്കുന്നു.
പച്ച മഞ്ഞള്‍ അരച്ചതും ആര്യവേപ്പും മിക്സ് ചെയ്ത് തേക്കുന്നതും പല്ലിലെ കറയെ ഇല്ലാതാക്കി പല്ലിലെ എല്ലാ അഴുക്കിനേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. പല്ലിലെ കറയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിലൂടെ പല്ലിന്റെ ആരോഗ്യത്തിന് വില്ലനാവുന്ന പോടിനെയും ഇല്ലാതാക്കുന്നതിന് മഞ്ഞളും ആര്യവേപ്പും സഹായിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക