മോസ്കോ: പുടിന് വധ ഭീഷണി മുഴക്കിയെന്ന ബോറിസ് ജോൺസിന്റെ പരാമർശം നുണയെന്ന് റഷ്യ. ‘ബോറിസിന്റെ അവകാശവാദം ഒന്നുകില്‍ ബോധപൂര്‍വമായ നുണയാണ്. ഈ സാഹചര്യത്തില്‍ ബോറിസിനോട് എന്തിന് നുണ പറഞ്ഞു എന്ന് ചോദിക്കൂ.
അല്ലെങ്കില്‍, പ്രസ്താവന ബോധപൂര്‍വമായ നുണ ആയിരിക്കില്ല. അതായത് പുടിന് പറഞ്ഞത് അദ്ദേഹത്തിന് ശരിക്കും മനസിലായി കാണില്ല. മിസൈല്‍ ഉപയോഗം സംബന്ധിച്ച ഭീഷണികളൊന്നും നടന്നിട്ടില്ല. ” പുട്ടിന്റെ വക്താവ് ഡിമിട്രി പെസ്കൊവ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക