എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റി-റിലീസിനായി കാത്തിരിക്കുകയാണ് മലയാളികൾ. ചിത്രം പുറത്തിറങ്ങി 27 വർഷങ്ങൾക്കിപ്പുറവും മോഹൻലാൽ അവതരിപ്പിച്ച ആടു തോമയും തിലകന്റെ ചാക്കോമാഷും മറ്റ് അഭിനേതാക്കളും എങ്ങനെയാകും പുതിയ സാങ്കേതികതയിൽ ബിഗ് സ്ക്രീനിൽ എത്തുകയെന്നറിയാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കി. സ്ഫടികത്തിലെ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും പോലെ തന്നെ ഏറെ ശ്രദ്ധേയമാണ് ‘ഏഴിമലപ്പൂഞ്ചോല’ ഗാനം. ഒരുകാലത്ത് മലയാളികളുടെ ഹരമായി മാറിയ ഗാനത്തിന്റെ പുതിയ വെർഷൻ പുറത്തിറക്കിയിരിക്കുകയാണ് മോഹൻലാൽ.
പുനർ ഭാവന ചെയ്ത ‘ഏഴിമലപ്പൂഞ്ചോല’ ഗാനത്തിനായി കെ എസ് ചിത്രയും മോഹൻലാലും വീണ്ടും ഒന്നിച്ച് പാടുന്നത് വീഡിയോയിൽ കാണാം. എസ് പി വെങ്കടേഷിന്റെ സംഗീതത്തിന് വരികൾ എഴുതിയിരിക്കുന്നത് പി ഭാസ്കരൻ മാസ്റ്റർ ആണ്. ചിത്രയും മോഹൻലാലും ചേർന്ന് തന്നെയാണ് പഴയ ഗാനവും ആലപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക