ടൈലുകള്‍ക്കിടയിലുള്ള പൊടികള്‍ ദിവസവും തട്ടിക്കളഞ്ഞാല്‍ അത് അഴുക്കുപിടിക്കാതെ സംരക്ഷിക്കുന്നു. ഒരൊറ്റ ദിവസം കൊണ്ട് ഇരുന്ന് ക്ലീന്‍ ആക്കുന്നതിനേക്കാള്‍ നല്ലതാണ് ദിവസവും ടൈലില്‍ ഉള്ള പൊടികള്‍ നീക്കം ചെയ്ത് വൃത്തിയാക്കി വെയ്ക്കുന്നത്.
നല്ല ഫ്ലോര്ലോഷന് ഉപയോഗിച്ച് ടൈല്‍സ് ഇടയ്ക്ക് തുടയ്ക്കുന്നത് ഫ്ലോറില്‍ അഴുക്കുപിടിക്കാതെ സംരക്ഷിക്കുന്നതിനും പുത്തന്‍പോലെ നിലനിര്‍ത്തുവാനും സഹായിക്കും. ഇതിനായി മാര്‍ക്കറ്റില്‍ ലഭ്യമായ ഏത് ലോഷന്‍ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. ഇത് നല്ല മണം ലഭിക്കുന്നതിനും ടൈലുകള്‍ നല്ല തിളക്കത്തോടെ നിലനില്ക്കുന്നതിനും സഹായിക്കും.
കുറച്ച് വെള്ളമെടുക്കുക. ഇതേ അളവില്‍ വിനാഗിരിയും എടുക്കുക. ഇവ രണ്ടും നന്നായി മിക്സ് ചെയ്തതിനു ശേഷം ഫ്ലോറില്‍ തെളിക്കുക. കുറച്ചു നേരം റെസ്റ്റ് ചെയ്യുവാന്‍ അനുവദിച്ചതിനു ശേഷം ഒരു സ്ക്രബ്ബര്‍ ഉപയോഗിച്ച് നന്നായി ഉരച്ച് ക്ലീന്‍ ആക്കാവുന്നതാണ്. ഇത് ടൈലിന് പണ്ടത്തെ നിറം നല്‍കുന്നതിനും തിളക്കം നല്‍കുന്നതിനും സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക