കറിവേപ്പില തണ്ടോടു കൂടി പൊട്ടിച്ച് എടുക്കണം. അതിന് ശേഷം ഒരു ബേയ്സിനില്‍ കുറച്ച് വെള്ളമെടുത്ത് അതില്‍ ഒരു അടപ്പ് വിനിഗര്‍ ഒഴിക്കുക. ഈ മിശ്രിതത്തിലേക്ക് കറിവേപ്പിലകള്‍ മുക്കി വയ്ക്കാം. അല്‍പ്പ സമയം മുക്കിവെച്ച ശേഷം ഈ ഇലകള്‍ കഴുകിയെടുത്ത് വെള്ളം ഉണക്കാനായി ഒരു പേപ്പറില്‍ നിവര്‍ത്തിയിട്ടാം. വെള്ളം നന്നായി തോരുമ്പോള്‍ ഈ ഇലകള്‍ ഒരു കോട്ടണ്‍ തുണിയില്‍ നന്നായി പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
പ്ലാസ്റ്റിക് പാത്രത്തിലോ ഗ്ലാസ് ജാറിലോ ഇത് സൂക്ഷിക്കുന്നതും വളരെ നല്ലതാണ്. ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ ടിഷ്യൂ പേപ്പര്‍ വിരിച്ച ശേഷം അതിന് മുകളിലേക്ക് കറിവേപ്പില വയ്ക്കാം. അതിന് ശേഷം മറ്റൊരു ടിഷ്യൂ പേപ്പര്‍ ഉപയോഗിച്ച് ഇത് മൂടുക. അധികം കുത്തി നിറച്ച് കറിവേപ്പിലകള്‍ നിറയ്ക്കാതെ ഇരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക