ന്യൂയോര്‍ക്ക്: ഐഎസുമായി ചേര്‍ന്ന് പോരാടാന്‍ മിഡില്‍ ഈസ്റ്റിലേക്ക് പോകാന്‍ ശ്രമിച്ച ദമ്പതികള്‍ക്ക് 10 വര്‍ഷം തടവ് ശിക്ഷ. ജെയിംസ് ബ്രാഡ്ലി (21), അര്‍വാ മുത്താന(30) എന്നിവരെയാണ് ന്യൂയോര്‍ക്കിലെ സതേണ്‍ ഡിസ്ട്രിക്റ്റിലെ യുഎസ് ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്. ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇരുവരെയും 11 വര്‍ഷത്തെ മേല്‍നോട്ടത്തില്‍ മോചിപ്പിക്കാന്‍ ജഡ്ജി പോള്‍ എംഗല്‍മയര്‍ വിധിച്ചു.
ന്യൂയോര്‍ക്ക് സിറ്റിയിലെ ബ്രോങ്ക്സ് ബറോയില്‍ നിന്നുള്ളയാളാണ് അബ്ദുള്ള എന്നും അറിയപ്പെടുന്ന ബ്രാഡ്ലി. 2020 മുതല്‍ ഇയാള്‍ ഒരു രഹസ്യ ഏജന്റുമായി തീവ്രവാദ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കത്തിടപാടുകള്‍ ഉള്‍പ്പെടെ നടത്തിയിരുന്നുവെന്ന് നീതിന്യായ വകുപ്പ് പറഞ്ഞു.
ഏജന്റുമായുള്ള ഒരു ചര്‍ച്ചയില്‍ താന്‍ ഒരു യുഎസ് സൈനിക താവളത്തെ ആക്രമിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബ്രാഡ്ലി വെളിപ്പെടുത്തിയിരുന്നു. 2021 ല്‍ വിവാഹിതരായ ദമ്പതികള്‍ ഐഎസില്‍ ചേരാനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തിരുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക