തലയില്‍ ഇത്തരത്തില്‍ വട്ടത്തില്‍ മുടി കൊഴിയുന്നത് അലോപ്പീസിയ എന്നാണ് പറയുന്നത്. എന്നാല്‍ ഇത് താടിയില്‍ വരുമ്പോള്‍ അതിനെ അലോപ്പീസിയ ബാര്‍ബെ എന്നാണ് പറയുന്നത്. മുടികൊഴിച്ചിലിന് കാരണമാകുന്ന ആരോഗ്യപ്രശ്നമാണ് അലോപ്പീസിയ ഏരിയറ്റ.
പലപ്പോഴും മാനസികവും ശാരീരികവുമായ സമ്മര്‍ദ്ദം അലോപ്പീസിയയുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിതകമായുണ്ടാവുന്ന അവസ്ഥകളും ഇതിന് കാരണമാകുന്നു. അലോപ്പീസിയ, ആസ്ത്മ അല്ലെങ്കില്‍ അലര്‍ജി ഉള്ളവരില്‍ താടിയിലും തലയിലും മുടി കൊഴിയുന്നതിനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധ സംവിധാനത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അലോപ്പീസിയ ബാര്‍ബെ വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ടൈപ്പ് 1 പ്രമേഹം, ലൂപ്പസ്, സോറിയാസിസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ചില വൈറസുകള്‍, പദാര്‍ത്ഥങ്ങള്‍ അല്ലെങ്കില്‍ മരുന്നുകള്‍ എന്നിവയും ഇതിന് കാരണമാകാം
പ്രതികരിക്കാൻ ഇവിടെ എഴുതുക