എല്ലാ ജില്ലകളിലും 80 വീതം ചിക്കൻ ഔട്ലറ്റുകൾ ലക്ഷ്യമിട്ട് കുടുംബശ്രീ. സംസ്ഥാനത്തെ എല്ലാ ജില്ലയിലും കേരളം ചിക്കൻ ഔട്ലറ്റുകൾ തുറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ഇപ്പോൾ എട്ട് ജില്ലകളിലായി 104 ഔട്ലറ്റുകളും 303 ബ്രോയ്ലർ ഫാമുകളുമുണ്ട്.
ഖാദി തുണിത്തരങ്ങൾക്ക് 14 വരെ പ്രത്യേക റിബേറ്റ് നൽകും; മേളകളും സംഘടിപ്പിക്കും
ഇതിലൂടെ തന്നെ ഒരു ദിവസം 24000 കിലോ കോഴിയിറച്ചിയാണ് വിൽക്കപ്പെടുന്നത് എന്നാണ് കണക്ക്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 150 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയ്ക്ക് ലഭിച്ചത്.
ഇനി എല്ലാ ജില്ലകളിലും ഉദ്ദേശിച്ച രീതിയിൽ ഫാമുകളും ഔട്ലറ്റുകളും വരികയാണെങ്കിൽ വരുമാനം മുന്നൂറ് കോടിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതു വിപണിയിൽ തന്നെ കോഴിയിറച്ചിയുടെ വിലക്കയറ്റം നിയന്ത്രിക്കുവാനും ഗുണമേറിയ ചിക്കൻ ലഭ്യമാക്കുവാനും ലക്ഷ്യമിട്ടുകൊണ്ടാണ് 2017 ൽ പദ്ധതിക്ക് തുടക്കം കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക